 
കുമളി: പതിനാറാമത് തേക്കടി പുഷ്പമേള നടക്കുന്ന തേക്കടി കല്ലറക്കൽ ഗ്രൗണ്ടിൽ പന്തലിനുള്ള കാൽനാട്ടുകർമ്മം നടന്നു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാഴൂർ സോമൻ എം.എൽ.എ പന്തലിന്റെ കാൽനാട്ടുകർമ്മം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, മണ്ണാറത്തറയിൽ ഗാർഡൻസ് എന്നിവർ ചേർന്ന് പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന തേക്കടി പുഷ്പമേള 27നാണ് ആരംഭിക്കുന്നത്. മണ്ണാറത്തറ സഹോദരന്മാരായ റെജി, ഷാജി, പുഷ്‌ക്കരൻ എന്നിവരുടെ നേതൃത്വത്തിലാണ് പുഷ്പമേളയ്ക്കുള്ള മുന്നൂറോളം തരം ചെടികൾ ഒരുക്കുന്നത്.