​തൊ​ടു​പു​ഴ​:​ വെ​ങ്ങ​ല്ലൂ​ർ​ ഗ​വ​. യു​.പി​ സ്കൂ​ളി​ന്റെ​ 6​6​-ാ​മ​ത് വാ​ർ​ഷി​ക​വും​ അ​ദ്ധ്യാ​പ​ക​ ര​ക്ഷാ​കർ​തൃ​ ദി​ന​വും​ യു​.കെ​.ജി​ കു​ട്ടി​ക​ളു​ടെ​ ഗ്രാ​ജു​വേ​ഷ​നും​ സ​ർ​വീ​സി​ൽ​ നി​ന്ന്​ വി​ര​മി​ക്കു​ന്ന​ ഹെ​ഡ്മാ​സ്റ്റ​ർ​ വി​.എം.​ ഫി​ലി​പ്പ​ച്ച​ന്റെ​ യാ​ത്ര​യ​യ​പ്പും​ ഇ​ന്ന് ന​ട​ക്കും​. രാ​വി​ലെ​ 1​0​ന് പ​താ​ക​ ഉ​യ​ർ​ത്ത​ൽ​,​ ഉ​ച്ച​ക​ഴി​‌​ഞ്ഞ് 2​ ന് കു​ട്ടി​ക​ളു​ടെ​ വി​വി​ധ​ ക​ലാ​പ​രി​പാ​ടി​ക​ൾ​,​​ വൈ​കി​ട്ട് 4​ന് യു​.കെ​.ജി​ കു​ട്ടി​ക​ളു​ടെ​ ഗ്രാ​ജു​വേ​ഷ​ൻ​,​​ 5​ ന് പൊ​തു​സ​മ്മേ​ള​ന​വും​ യാ​ത്ര​യ​യ​പ്പും​ ന​ട​ക്കും​. മു​നി​സി​പ്പ​ൽ​ ചെ​യ​ർ​മാ​ൻ​ സ​നീ​ഷ് ജോ​ർ​ജ്ജി​ന്റെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ പി​.ജെ.​ ജോ​സ​ഫ് എം​.എ​ൽ​.എ​ ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. വാ​ർ​ഡ് കൗ​ൺ​സി​ല​ർ​ നി​ധി​ മ​നോ​ജ് എ​ൻ​ഡോ​വ്മെ​ന്റ് വി​ത​ര​ണം​ ചെ​യ്യും​. സിനി​ ആ​ർ​ട്ടി​സ്റ്റ് മ​ഞ്ചാ​ടി​ ജോ​ബി​ പ്ര​തി​ഭ​ക​ളെ​ ആ​ദ​രി​ക്കും​. യോ​ഗ​ത്തി​ന് ശേ​ഷം​ വൈ​കി​ട്ട് 6​ന് ക​ലാ​സ​ന്ധ്യ​യും​ ന​ട​ക്കും​.