തൊടുപുഴ: ഹജ്ജ് കമ്മറ്റിയുടെ കീഴിൽ ഹജ്ജ് കർമ്മത്തിന് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിൽ നിന്നുള്ള ഹാജിമാർക്കും വെയിറ്റിംഗ് ലിസ്റ്റിലെ രണ്ടായിരം വരെയുള്ളവർക്കും വേണ്ടി ഹജ്ജ് ക്യാമ്പ് 9ന് കാരിക്കോട് നൈനാരു പള്ളി ഓ‌ഡിറ്റോറിയത്തിൽ നടത്തും. ഒന്നാം ഘട്ടത്തിൽ നടക്കുന്ന സാങ്കേതിക പഠന ക്യാമ്പിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. രാവിലെ 8.30ന് രജിസ്ട്രഷൻ നടക്കും. ഹജ്ജ് കമ്മിറ്റി മെമ്പർ സഫർ കയാൽ ഉദ്ഘാടനം ചെയ്യും. ഹജ്ജ്കമ്മറ്റി ജില്ലാ ട്രയിനിംഗ് ഓർഗനൈസർ അബ്ദൽസലാം സഖാഫി അദ്ധ്യക്ഷതവഹിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്് മുഖ്യപ്രഭാഷണം നടത്തും. സി.എം.അഷ്കർ പഠന ക്ലാസ് നയിക്കും. നൗഫൽ കൗസരി,​ മുഹമ്മദ് സ്വാബിർ അഹ്സനി,​ ഹാജി പി.പി. അസീസ് എന്നിവർ പ്രസംഗിക്കും. ഹജ്ജ് കമ്മറ്റി ട്രയിനർമാരായ കെ.എ. അജിംസ്,​ വി.കെ. അബ്ദൽറസാക്ക് എം.എം.നാസർ ബീന നാസർ,​നജീബ് കെ.കെ. എൻ.ഷാനവാസ് ,​ കെ.എ.ഉവൈസ് എന്നിവർ നേതൃത്വം നൽകും.