തൊടുപുഴ: ജനുവരി 22ന് അയോദ്ധ്യയിൽ ശ്രീ രാമ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന അഭിഷേകത്തിന്റെ തീർത്ഥ ജലം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. ഇതോടൊപ്പം തന്നെ വിശ്വഹിന്ദു പരിഷത്തിന്റെ ധർമ്മരക്ഷാനിധി ഉത്സവവും നടത്തും. ശ്രീരാമ അഭിഷേക തീർത്ഥജലം രാമനവമിയോട് അനുബന്ധിച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസക്കാലയളവിൽ രാമനവമി ആഘോഷമായി മാറ്റിക്കൊണ്ട് ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും നടത്തി മുഴുവൻ ഹിന്ദുക്കളിലേക്കും എത്തിക്കാനാണ് തീരുമാനമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഭാരവാഹികൾ പറഞ്ഞു.ഇന്ന് നടക്കുന്ന പരിപാടിയിൽ വിശ്വഹിന്ദുപരിഷത് സംസ്ഥാന സെക്രട്ടറി വി .ആർ രാജശേഖരൻ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ഗോപി പഴുക്കാകുളം അറിയിച്ചു.