തൊടുപുഴ: ന്യമാൻ കോളജ് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് ഡിപ്പാർട്‌മെന്റ് അവതരിപ്പിക്കുന്ന നാടകം ചൊവ്വാഴ്ച്ച വൈകുന്നേരം 6.30-ന് അരങ്ങേറും. വിഖ്യാത ഇംഗ്ലീഷ് നാടകകൃത്ത് വില്യം ഷേക്‌സ്പിയറുടെ ദുരന്ത പ്രണയനാടകമായ റോമിയോ ആൻഡ് ജൂലിയറ്റാണ് അധ്ദ്ധ്യപകരും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിക്കുന്നത്. കാലികമായ മാറ്റങ്ങളോടെ സംഗീതസാന്ദ്രമായാണ് റോമിയോടെയും ജൂലിയറ്റിന്റെയും അനശ്വര പ്രണയത്തിന്റെ കഥ അങ്ങിലെത്തിക്കുന്നത്. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായ ഡോ. ജോർജ് സെബാസ്റ്റ്യനാണ് നാടകത്തിന്റെ പുനരെഴുത്തും സംവിധാനവും നിർവഹിക്കുന്നു. അനന്യ ട്രീസ വിൻസൻ ജൂലിയറ്റായും എസ് അശ്വിൻ റോമിയോയായും വേഷമിടുന്നു. അഗസ്റ്റിൻ ബെന്നി ക്രിയേറ്റിവ് ഡയറക്ടറാകുന്ന നാടകത്തിൽ ജോർജ് തോമസ് സംഗീതവും ഹർഷവർദ്ധനൻ, മിഥുൻ സോമൻ എന്നിവർ കലാ സംവിധാനവും അലീന എലിസബത്ത് വസ്ത്രാലങ്കാരവും ഹർഷ ബിജു ചമയവും മെഹൽ എലിസബത്ത് നൃത്തസംവിധാനവും അന്നപൂർണ ഹരികുമാർ, സംഗീത് ജോസ് എന്നിവർ പരസ്യ കലയും തോജസ് എസ് കുമാർ സഹസംവിധാനവും ശ്രീനാഥ് സുരേഷ് നിർമാണ നീയന്ത്രണവും നിർവഹിക്കുന്നു .