binil

തൊടുപുഴ : സാമ്പത്തിക വർഷാവസാനം അർഹതപ്പെട്ട വിഹിതം നിഷേധിച്ച് കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും അതുവഴി സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടക്കാനും ഇടയാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ്ആന്റ് ടിച്ചേഴ്‌സുംസമരസമിതിആഹ്വാനം ചെയ്തു.തൊടുപുഴയിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണ്ണയും അദ്ധ്യാപക സർവീസ് സംഘടന സമര സമിതി ജില്ലാ കൺവീനർ ഡി.ബിനിൽ ഉദ്ഘാടനം ചെയ്തു .ആക്ഷൻ കൗൺസിൽ നേതാവ് പി .ജി രാജീവ് അദ്ധ്യക്ഷ്യത വഹിച്ച യോഗത്തിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് സി . എസ് . മഹേഷ് , ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ ബിജുമോൻ . എൻ.ജി.ഒ. യൂണിയൻജില്ലാ സെക്രട്ടറിയേറ്റ് അംഗം നീന ഭാസ്‌കരൻ,വി.കെ. ജിൻസ് എന്നിവർ സംസാരിച്ചു. ഷിബു മോൻ .കെ എസ് .എൻ കെ .ജയദേവി ബി സുധർമ്മകുമാരി. എം എസ് .ശ്രീകുമാർ എന്നിവർ പരിപാടിക്ക് നേർത്വം നൽകി.