പീരുമേട് : താലൂക്കാശുപത്രിയിൽ ആർ.എസ്.ബി..വൈ, കാസ്പ്, ജെ.എസ്.എസ്.കെ, ആർ.ബി.എസ്.കെ, ആരോഗ്യകിരണം എന്നീ വിഭാഗങ്ങളിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ചികിത്സാർത്ഥം ആവശ്യമായി വരുന്ന വിവിധ തരം സി.ടി സ്‌കാനിംഗുകൾ ചുരുങ്ങിയ നിരക്കിൽ ചെയ്ത് തരുന്നതിന് താൽപര്യമുളള സ്ഥാപനങ്ങളിൽ നിന്നും ലഭ്യമായ ടെസ്റ്റുകൾ, അവയുടെ നിരക്കുകൾ എന്നിവ ഉൾപ്പെടുത്തി മുദ്ര വെച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ 18 ന് ഉച്ചക്ക് 11 വരെ ഓഫീസ് പ്രവർത്തി സമയങ്ങളിൽ ലഭിക്കും. അന്നേദിവസം നാലുവരെ ഫോമുകൾ സ്വീകരിക്കും. 19ന് രാവിലെ 11.30 ന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ :04869 232424.