ഇടുക്കി :ജില്ലാ ആശുപത്രിയിലേക്ക് വിവിധ ടെൻഡറുകൾ ക്ഷണിച്ചു. ഡയാലിസിസ് കൺസ്യൂമിബിൾസ്, ആശുപത്രിയിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകൾ എ.കെ. ജെ.എസ്.എസ്.കെ, സി.എച്ച്.സി.സി.പി, ആർ.ബി.എസ്.കെ പദ്ധതിക്കു കീഴിൽ പുറമെ നിന്നും ലഭ്യമാക്കുക, മെഡിക്കൽ ഓക്‌സിജൻ രോഗികൾക്ക് ലഭ്യമാക്കുക, ഐസിയു ഡിപ്പാർട്ടുമെന്റിലേക്ക് ഇജി7 കാട്രിഡ്ജുകൾ, ഇസിജി വിഭാഗത്തിലേക്ക് ഇസിജി പേപ്പർ എന്നിവ ലഭ്യമാക്കുക തുടങ്ങിയവക്കാണ് ടെൻഡറുകൾ ക്ഷണിച്ചത്. ടെൻഡർ ഫോമുകൾ 14 ന് 11 മണി വരെ ഓഫീസിൽ നിന്ന് ലഭിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് ടെൻഡറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ജില്ലാ ആശുപത്രി ഇടുക്കി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:മ04862 299574