nithinjoseph

തൊടുപുഴ: രണ്ട് വൃക്കകളും തകരാറിലായ യുവാവ് തുടർ ചികിൽസയ്ക്ക് സഹായം തേടുന്നു. വെങ്ങല്ലൂർ വേങ്ങത്താനം അലകനാൽ ജോസഫിന്റെയും വത്സമ്മയുടെയും മകൻ നിധിൻ ജോസഫിനാണ് ഒരു വർഷമായി ഇരുവൃക്കകൾക്കും തകരാർ സംഭവിച്ചത്. മുപ്പത്തിയൊന്നുകാരനായ നിധിൻ ടൂവീലർ കമ്പനിയുടെ ഫിനാൻസ് വിഭാഗത്തിൽ ജോലിചെയ്ത് വരുകയായിരുന്നു. തുടക്കത്തിൽഒരു വൃക്കയ്ക്കായിരുന്നു തകരാർ ഉള്ളത് തിരിച്ചറിഞ്ഞത്. കൂടുതൽ പരിശോധനയിൽ രണ്ടാമത്തെ വൃക്കയ്ക്കും ഗുരുതരമായ തകരാർ സംഭവിച്ചതായി ബോദ്ധ്യപ്പെടുകയായിരുന്നു. എറണാകുളം രാജഗിരി ഹശുപത്രിയിലാണ് ചികിത്സ നടടക്കുന്നത്. ഒരു കിഡ്നിയെങ്കിലും അടിയന്തിരമായി മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടമാർ നിർദേശിച്ചിരുക്കത്. ബേക്കറി ജീവനക്കാരനായ നിധിന്റെ പിതാവ് ജോസഫിന് മകന്റെ ചികൽസ നടത്തുന്നതിനുള്ള ഭാരിച്ച തുക കണ്ടെത്താനാവുന്നില്ല. വാർഡ് കൗണസിലർ കെ. ദീപക്കിന്റെ നേതൃത്വത്തിൽ ചികിൽസാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക സഹായം നൽകുന്നതിന് കനറാ ബാങ്ക് തൊടുപുഴ ബ്രാഞ്ചിലെ നിധിൻ ജോസഫിന്റെ പേരിലുള്ള അക്കൗണ്ട് നമ്പരായ 110166186739ൽ സഹായം നൽകാവുന്നതാണ്. IFSC കോഡ്CNRB 0014650.ഫോൺ.91790780426.