കുമളി: പതിനഞ്ച് ദിവസം പ്രായത്തിൽ പെൺകുഞ്ഞിനെ അന്യ സംസ്ഥാനക്കാരിയായ അമ്മയിൽ നിന്നും വിലക്ക് വാങ്ങിയ ദമ്പതികൾക്കെതിരെ ചൈൽഡ് ലൈൻ നിർദ്ദേശപ്രകാരം കുമളി പൊലീസ് കേസെടുത്തു. ചക്കുപള്ളം കുങ്കിരിപ്പെട്ടി സ്വദേശികളായ ദമ്പതികൾക്കെതിരെയാണ് കേസെടുത്തത്. . കുട്ടിയുടെ അമ്മ
ഉത്തർപ്രദേശ് മരിയാഹ സ്വദേശിനിയാണ് ഒന്നാം പ്രതി. ഉത്തർപ്രദേശിൽ ദീർഘനാളായി കഴിഞ്ഞിരുന്ന കുങ്കിരിപ്പെട്ടി സ്വദേശിനി അവിടെ നഴ്‌സായിരുന്നു.
കുട്ടികളില്ലാത്ത യുവതിയും ഭർത്താവും ആശുപത്രിയിലെ ഡോക്ടറുടെ സഹായത്തോടെ നിർദ്ധനയായ യുപിക്കാരിയുടെ കുട്ടിയെ 2022ൽ
വില കൊടുത്തു വാങ്ങുകയായിരുന്നു. കുട്ടി ജനിച്ച് 15 ാംദിവസമാണ് കൈമാറ്റം നടന്നത്. കുട്ടിയെ കൈവശപ്പെടുത്തിയ കാര്യം ദമ്പതികൾ അംഗനവാടി അദ്ധ്യാപികയോട് വെളിപ്പെടുത്തിയതിനേ തുടർന്ന് അദ്ധ്യാപിക ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനെ സംഭവം അറിയിക്കുകയാണുണ്ടായത്.