പീരുമേട് : റാണിമുടി പ്രദേശത്ത് കുടിവെള്ളം വിതരണം കാര്യക്ഷമമായി നടക്കുന്നില്ല. പീരുമേട് പഞ്ചായത്തിലെ റാണി മുടി ജംഗ്ഷൻ, റാണി മുടി പരമശിവൻ കോളനി തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന നൂറോളം വീട്ടുകാർക്കാണ് കുടിവെള്ളം കൃത്യമായി ലഭിക്കാത്തത്. ഹെലിബറിയ സ്‌കീമിൽ നിന്നാണ് ഇവിടെ കുടിവെള്ളം എത്തുന്നത്. മെയിൻ പമ്പ്ഹൗസിൽ നിന്നും വിതരണം ചെയ്യുന്ന വെള്ളം ഉയരം കൂടിയ പ്രദേശമായ ഇവിടെ വെള്ളം എത്തുന്നതിന് പലപ്പോഴും തടസം നിൽക്കുകയാണ്. . മെയിൽ പമ്പ് ഹൗസിൽ നിന്നും എത്തുന്ന വെള്ളം ഓപ്പറേറ്റർമാർ പ്രദേശങ്ങളലേക്ക് തിരിച്ചു വിടുമ്പോൾ വാൽബ് അടയ്ക്കുന്നതിലും, തുറക്കുന്നതിലും ഉണ്ടാകുന്ന വീഴ്ചയാണ് പ്രദേശങ്ങളിൽ വെള്ളം ലഭിക്കാത്തതെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു. കിണറോ, കുളങ്ങളോ ഇല്ലാത്ത പ്രദേശത്തെ ജനങ്ങളുടെ ആശ്രയമാണ് കുടിവെള്ള പദ്ധതി .
വിതരണം കാര്യക്ഷമമാക്കണം
പീരുമേട്: പീരുമേട് പഞ്ചായത്തിൽ സർക്കാരിന്റെ കുടിവെള്ള പദ്ധതി ആരംഭിച്ചതിനു ശേഷം പാമ്പനാർ, പീരുമേട്, കുട്ടിക്കാനം, കരടിക്കുഴി, പട്ടുമുടി, കല്ലാർ ,ലാൻട്രം തുടങ്ങിയ പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റിയുടെ വെള്ളമാണ് ഉപഭോക്താക്കൾക്ക് ആശ്രയം. കിണറും, കുളങ്ങളുമില്ല.പൈപ്പ് പൊട്ടലുകളും, മറ്റ് തകരാറുമില്ലങ്കിൽ കൃത്യമായി വെള്ളം ലഭിക്കും. പമ്പ് ഓപ്പറേറ്റർമാർ കൃത്യനിഷ്ടകാണിച്ചാൽ പരാതി ഒഴിവാക്കാം.