തൊടുപുഴ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷണേഴ്‌സ് അസ്സോസിയേഷൻ ജില്ലാ വാർഷികം നടന്നു. അസോസിയേഷൻ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ജോസഫ് പാലയ്ക്കൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.ജി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എം.ജോർജ്, ഡപ്യൂട്ടി ജനറൽ.സെക്രട്ടറി ഹെന്റി ജോൺ,അസി.ജനറൽ സെക്രട്ടറി പി.പി.ഫ്രാൻസിസ്, കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എൻ.വിശ്വനാഥൻ നായർ, സി.ജി.സുധാകരൻ, എം.ഡി.ജോർജ്, സി.ആർ.മോഹനൻ, കെ.ജെ.ജോണി എന്നിവർ പ്രസംഗിച്ചു.