പീരുമേട് : വാട്ടർ അതോറിറ്റിയുടെ പീരുമേട് സബ് ഡിവിഷൻ ആഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ല. ജില്ലയിലെഏറ്റവും വലിയ സബ് ഡിവിഷനാണിത്. ഒരുഅസി. എക്‌സിക്യൂട്ടിവ് എൻഞ്ചീനിയർ , ജൂനിയർ സൂപ്രണ്ട് ഒന്ന് ,യു ഡി ക്ലാർക്ക് രണ്ട്, എൽ ഡി ക്ലാർക്ക് മൂന്ന്, ടൈപ്പിസ്റ്റ് ഒരു ഒഫീസ് അറ്റന്റന്റ്, മൂന്ന് വാച്ച്മാൻ ഇപ്രകാരം ജീവനക്കാർ വേണം. കൂടാതെ അഞ്ച് ഡ്രാഫ്റ്റ്‌സ്മാൻ ഉണ്ടായിരുന്ന സ്ഥാനത്ത് ഒരു ഡ്രാഫ്റ്റ്‌സ്മാന്റെ സേവനം പോലും ഇപ്പോഴില്ല. ഒരു ഗ്രേഡ് രണ്ട് ഡ്രാഫ്റ്റ്‌സ്മാൻ ഉണ്ടെങ്കിലും പൂർണ്ണ സമയം കട്ടപ്പന ഓഫീസിലാണ്. ഇപ്പോൾ ആറു ജീവനക്കാർ മാത്രമാണ് ആകെ ഇവിടെ ഉള്ളത്. പതിനഞ്ച് ജീവനക്കാർ വേണ്ടസ്ഥാനത്താണ് ആറു പേർ. പത്ത് പഞ്ചായത്തുകളുടെ കീഴിൽ ഏതാണ്ട് 15,000 ഓളം ജല വിതരണ കണക്ഷനുകളാണ് ഈ സബ് ഡിവിഷനു കീഴിൽ ഉള്ളത്. ജൽ ജീവൻ മിഷൻ കണക്ഷനുകൾ പൂർത്തികരിച്ച് കഴിയുമ്പോൾ ഇത് കാൽ ലക്ഷത്തിന് മുകളിൽ ആകും. പൈപ്പ് പൊട്ടൽ മൂലം ഉള്ള അറ്റകുറ്റപ്പണികൾ കൃതമായി നടത്താൻ കഴിയുന്നില്ല.