silpasala

പീരുമേട് : മാർ ബസേലിയോസ് എൻജിനീയറിങ്‌കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ദിനത്തോടനുബന്ധിച്ച് ഹാഷ് 2 കെ.24ദേശീയ തല ശില്പശാല, പ്രൊജ്ര്രക് എക്‌സിബിഷനും,ഐഡിയ ഹാക്കാതോൺ, ടെക്‌നിക്കൽ ഗെയിംസ് എന്നിവ സംഘടിപ്പിച്ചു.അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈനോറിക് ഐ. എൻ. സിയുടെയും സ്പീയർ മിന്റ് ഐ. എൻ. സിയുടെയും സ്ഥാപകനായ ബിജേഷ് രാജ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ്സിന്റെ അദ്ധ്യക്ഷതയിൽചേർന്ന സമ്മേളനത്തിൽകോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഏലിയാസ് ജാൻസൺ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗംമേധാവി പ്രൊഫ. ആനി ചാക്കോ, പ്രൊഫ. ഷീലുജോൺസ് കോർഡിനേറ്റർ പ്രൊഫ. ആര്യലക്ഷ്മി ആർ, പ്രൊഫ. നിസ്സു സൈമൺ, വിദ്യാർത്ഥി പ്രതിനിധിയായ സിറിൽ സിതോമസ് എന്നിവർ പ്രസംഗിച്ചു.