
തൊടുപുഴ: എസ്.എൻ.ഡി.പി യോഗത്തിന് കീഴിലുള്ള മക്കുവള്ളി ശ്രീനാരായണ എൽ പി സ്കൂളിന്റെ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും തൊടുപുഴ യൂണിയൻ ചെയർമാനും സ്കൂൾ മാനേജരുമായ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് ചെയർമാൻ വി ബി സുകുമാരൻ. കൺവീനർ പി. ടി. ഷിബു എന്നിവർ പ്രസംഗിച്ചു. സ്തുത്യർഹമായ സേവനമനുഷ്ഠിച്ച അദ്ധ്യാപകരായ ഒ. എ കുര്യൻ,മേഴ്സി ടീച്ചർ, ഓമന ടീച്ചർ എന്നിവർ മറുപടിപ്രസംഗം നടത്തി.