തൊടുപുഴ: തൊടുപുഴക്ക് രാജകീയ ഭാവങ്ങൾ പകർന്നു നൽകികൊണ്ട് മഹാറാണി വെഡ്ഡിംഗ് കളക്ഷൻ പ്രവർത്തനമാരംഭിച്ചു.മദ്ധ്യകേരളത്തിലെ വിസ്മയമായി മാറാനൊരുങ്ങുന്ന മഹാറാണിയുടെ പ്രൗഢ ഗംഭീര ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം സമാന്ത സമർപ്പിച്ചു.
തൊടുപുഴയുടെ മനസ്സറിഞ്ഞ മഹാറാണി വെഡ്ഡിംഗ് കളക്ഷൻ ഇനി രാജകീയം, സമാനതകളില്ലാത്ത പുതുമകളോടെ 65000 സ്ക്വയർ ഫീറ്റിൽ തികഞ്ഞ രാജകീയ പ്രൗഡിയോടെയാണ് മഹാറാണി വെഡിംഗ് കളക്ഷൻ തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചത്
ഒരു പതിറ്റാണ്ടുകൊണ്ട് ഉപഭോക്തൃ മനസുകളിൽ സ്ഥാനം ഉറപ്പിച്ച മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഏറെ പുതുമകളോടെയും സവിഷേതകളോടെയുമാണ് വിപുലീകരിച്ചിരിക്കുന്നത്. മൂഹൂർത്തം സിൽക്ക്, GROOM സ്റ്റുഡിയോ, ബ്രൈഡൽ വെഡിംഗ് സ്റ്റുഡിയോ, കസ്റ്റമർ ലോഞ്ച്, കിഡ്സ് പ്ലേ ഏരിയ, ആൾട്ടറേഷൻ അസിസ്റ്റൻ്റ്, 120 ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉള്ള സൗകര്യം തുടങ്ങിയവാണ് ഒരുക്കിയിരിക്കുന്നത്.ചടങ്ങിൽ പി ജെ ജോസഫ് എം. എൽ. എ , മാണി സി. കാപ്പൻ എം. എൽ. എ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, മർച്ചെന്റ് അസോസിയേഷൻ , മർച്ചന്റ് യൂത്ത് വിംഗ് ഭാരവാഹികൾൻ സാമൂഹിക പ്രവർത്തകർ ,അറ്റ്ലസ് മഹാറാണി ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ റിയാസ് വി എ ,മറ്റ് മാനേജ്മെന്റ് അംഗങ്ങളും പങ്കെടുത്തു .
ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂമിന് മുന്നിൽ സന്നിഹിതരായവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപയുടെ സമ്മാന പദ്ധതിയുടെ വിജയിയായി തൊടുപുഴ കാഞ്ചാർ സ്വദേശി ഷോബിൻ പി. തോമസിനെ തിരഞ്ഞെടുത്തു.
മഹാറാണി ഗ്രൂപ്പിന്റെ സാമൂഹിക സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി നിർധരായ 10 രോഗികൾക്ക് ഉള്ള ചികിത്സാ സഹായവിതരണ ഉദ്ഘാടനം പി. ജെ. ജോസഫ് എം. എൽ. എ നിർവ്വഹിച്ചു.