ഇടുക്കി: ഇന്നാരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 6064 ആൺകുട്ടികളും 5498 പെൺകുട്ടികളും ഉൾപ്പെടെ 11562 വിദ്യാർത്ഥികൾ ജില്ലയിൽ പങ്ക്കൊള്ളും.
സർക്കാർ സ്‌കൂളുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇത്തവണയും കല്ലാർ സർക്കാർ എച്ച്.എസ്.എസാണ് മുന്നിൽ. 354 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്.
എയ്ഡഡ് സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് കരിമണ്ണൂർ എസ്.ജെ.എച്ച്.എസിലാണ്. 378 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. രാവിലെ 9.30 മുതലാണ് പരീക്ഷ.