ഇടുക്കി: കേരളത്തിലെ വനിതാ ഫുട്‌ബോൾ ടീമുകൾക്കായി സംഘടിപ്പിക്കുന്ന പ്രഥമ വുമൺസ് പ്രൈഡ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ 26,27 തിയതികളിൽ കൊച്ചിയിലാണ് ടൂർണമെന്റ് നടക്കുന്നത്. സെവൻസ് ഫോർമാറ്റിലാണ് മത്സരങ്ങൾ. ഒന്നാം സമ്മാനം 40,000 രൂപയും രണ്ടാം സമ്മാനം 30,000 രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9074171365, 8714950851.