രാജാക്കാട്: രാജാക്കാട്ടിലെ ശ്രീനാരായണപുരത്ത് വെള്ളച്ചാട്ടത്തിൽ പെട്ട വിനോദ സഞ്ചാരിയെ പോലീസെത്തി രക്ഷപ്പെടുത്തി. മുതിര പുഴയാറിന്റെ ഭാഗമായശ്രീനാരായണപുരത്തെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കർണാടക സ്വദീയായ കൃഷ്ണമൂർത്തി (31) ഒഴുക്കിൽപ്പെട്ടത്. കർണാടക സ്വദേശികളായ 32 പേരടങ്ങുന്ന സംഘം മൂന്നാർ സന്ദർശിച്ച ശേഷമാണ് തേക്കിൻ കാനത്തെ ശ്രീനാരായണപുരത്തെ ട്രിപ്പിൾ വെള്ളച്ചാട്ടമേഖല സന്ദർശിക്കാനെത്തിയത്. ശാന്തമായൊഴുകുന്നതെങ്കിലും അപകടം പതിയിരിക്കുന്ന മുതിരപ്പുഴയാറിൽ കുളിക്കാനിറങ്ങിയതാണ് കൃഷ്ണ മൂത്തി കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു .കൂടെയുണ്ടായിരുന്നവരുടെ ഇടപെടലിനെത്തുടർന്ന് രാജാക്കാട് എസ് ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മറ്റുള്ളവരുടെ സഹായത്തോടെ കൃഷ്ണമൂർത്തിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലുള്ള കൃഷ്ണമൂർത്തി നിലവിൽ അപകടാവസ്ഥയിലല്ലെന്നും 48 മണിക്കൂറിനകം വ്യക്തത വരുമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.