കുഞ്ചിത്തണ്ണി:എല്ലക്കൽ മഞ്ഞപ്പിള്ളിസിറ്റിയിൽ വ്യാജമദ്യവില്പന വ്യാപകമാകുന്നതായി പരാതി. മഞ്ഞപ്പിള്ളിസിറ്റിയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് മദ്യവിൽപ്പന നടത്തുന്നത്.മദ്യപന്മാരുടെ വിളയാട്ടം മൂലം അതുവഴി നടക്കാൻ സ്‌കൂൾ കുട്ടികളും സ്ത്രീകളും ഭയപ്പെടുന്നുണ്ട്.പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ എത്താൻ പ്രയാസമുള്ളതിനാലാണ് ഇവിടെ മദ്യവില്പന തകൃതിയായി നടക്കുന്നത്. ഇടക്കാലത്ത് മദ്യവില്പന നിലച്ചിരുനെങ്കിലും ഇപ്പോൾ അതിരാവിലെ മുതൽ പാതിരാത്രി വരെ യഥേഷ്ടം മദ്യവില്പന നടക്കുന്നുണ്ടെന്നും അധികാരികൾ അടിയന്തിരമായി ശ്രദ്ധിക്കണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം.