അടിമാലി : സേവാഭാരതി ജില്ല ആപത് സേവ ഓഫ്‌ലൈൻ പരിശീലനം അടിമാലി എസ്.എൻ.ഡി.പി ബി എഡ് ട്രെയിനിങ് കോളേജിൽ നടന്നു.സേവാഭാരതി ജില്ല വർക്കിഗ് പ്രസിഡന്റ് ഡോ.നീതു പി ആർ അദ്ധ്യക്ഷത വഹിച്ചു.ഡോ.ജയലാൽ മോഹൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി സംസ്ഥാന സഘടനാ സെക്രട്ടറി കെ വി രാജീവ് സേവാ സന്ദേശം നൽകി. ആപത് സേവാ ജില്ലാ കൺവീനർ അജിത് സുകുമാരൻ, സാമാജികം കൺവീനർ എം വി ജയൻ എന്നിവർ സംസാരിച്ചു.ആപത് സേവാ ജില്ലാ വിദഗ്ദ്ധസമിതി അംഗങ്ങളായ സജീഷ് വി ജി, അനീഷ് വി എം,ബിജുമോൻ എൻ വി,മഹേഷ് വിമൽ, ജയചന്ദ്രൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് 30 വോളന്റിയർമാർ പരിശീലനം പൂർത്തിയാക്കി സേവാഭാരതി സംസ്ഥാന കാര്യാലയം നൽകുന്ന സർട്ടിഫിക്കറ്റിന് അർഹരായി. രാഷ്ട്രീയ സ്വയം സേവസംഘം ദേവികുളം ജില്ലാ സംഘചാലക് ഇ എം.മോഹനൻ, ജില്ല സഹകാര്യ വാഹ് എ വി ബാബു, സംഘടനാ സെകട്ടറിമാർ, സേവാ ഭാരതി ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.