മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ നാലര കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. രാവിലെ 9ന് മന്ത്രി റോഷി അഗസ്റ്റിൻ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.ആധുനീക നിലവാരത്തിൽ നവീകരിച്ച കമ്മ്യൂണിറ്റി ഹാൾ,അറക്കുളംപി.എച്ച്.സി
പുതിയ ഐ. പി.ബ്ലോക്ക്,അറക്കുളം ശ്രീചിത്തിര വിലാസം എൽ.പി സ്‌കൂൾ നവീകരണ പ്രവർത്തനങ്ങൾ,കുളമാവ് സി.എം.എൽ.ആർ.ആർ.പി റോഡ് ജോലികൾ,ആലാനിക്കൽ കോളനി റോഡ് എ.കെ.ജി കടവ് റോഡ്,അഞ്ചപ്ര കോളനി റോഡ്,കുളമാവ് പോത്തുമറ്റം റോഡ് ആശ്രമം ചേറാടി റോഡ്,. കെ.എസ്.ഇ.ബി വർക്ക്‌ഷോപ്പ് ആറ്റുപുറമ്പോക്ക് റോഡ്, പൊലീസ് സ്റ്റേഷൻ പള്ളിത്താഴം പോത്തുമറ്റം റോഡ് എന്നിവയുടെ ഉദ്ഘാടനവും എട്ട് റോഡുകളുടെയും അങ്കണവാടി, ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും നടക്കും.പദ്ധതി നടത്തിപ്പുകളുടെ സംഘാടക സമിതി ചെയർമാൻ കെ.എസ് വിനോദ് ( പ്രസിഡന്റ് , അറക്കുളം പഞ്ചായത്ത് പ്രസിഡന്റ്) കൺവീനർ കെ.എൽ ജോസഫ്
( വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ) , സുബി ജോമോൻ ( വൈസ് പ്രസിഡന്റ് ) . സുശീല ഗോപി ( ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ) , ഷിബു ജോസഫ് ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ) , പഞ്ചായത്ത് സെക്രട്ടറിഎം. എ സുബൈർ എന്നിവർ അറിയിച്ചു.