തൊടുപുഴ: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പകൽപ്പന്തം സമരം നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ പ്രകൽപ്പന്തം
യൂത്ത് കോൺഗ്രസ് ജില്ലാ ഉപാദ്ധ്യക്ഷൻ ടോണിതോമസ് ഉദ്ഘാടനം ചെയ്തു. കലാലയങ്ങളെ കൊലക്കളങ്ങളാങ്ങി മാറ്റുന്ന എസ്.എഫ്.ഐ നരോധിക്കപ്പെടേണ്ട സംഘടനകളുടെ ലിസ്റ്റിലെ ഒന്നാം സ്ഥാനത്താണെന്നും എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിൽ റാഗ് ചെയ്ത് ആൾക്കൂട്ട വിചാരണക്ക് വിധയമാക്കി കൊലപ്പെടുത്തിയതാണ് സിദ്ധാർത്ഥിനെയെന്നും ടോണി തോമസ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം ജോസുകുട്ടി ജോസഫ്, ജില്ലാ ഭാരവാഹികളായ ജോജോ ജോസഫ്, അജു റോബർട്ട്, ജയ്‌സൺ തോമസ്,ബ്ലെസൻ ബേബി,ഫസൽ അബ്ബാസ്, ആര്യ ലക്ഷ്മി,മേഘ മുരളീധരൻ, ഗൗതം റെജി,അഷ്‌ക്കർ ഷമീർ എന്നിവർ പ്രസംഗിച്ചു