തൊടുപുഴ: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലായി 35 ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് എത്രയും വേഗം നികത്തണമെന്നു കെ.ജി.എം.ഒ.എ ജില്ലനേതൃത്വം ആവശ്യപെട്ടു.ഡോക്ടർമാരുടെ തസ്തികൾ സൃഷ്ടിക്കാതെയും ഒഴിഞ്ഞു കിടക്കുന്ന തസ്തികൾ നികത്താതെയും ദുർഘടമായ മലയോര പ്രദേശങ്ങളും ആദിവാസി ജനസമൂഹവുമുള്ള ജില്ലയിൽ നിലവാരമുള്ള ചികിത്സ നൽകാൻ സാധിക്കുകയില്ല.ജില്ലാതാലൂക്ക് ആശുപത്രികളിൽ ഓരോ സ്‌പെഷ്യലിറ്റിയിലും ആവശ്യത്തിനു ഡോക്ടർമാരില്ല.ഈ സാഹചര്യത്തിൽ പുതിയ പദ്ധതികൾ ആശുപത്രികളിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് നിലവാരമുള്ള സേവനം ആളുകൾക്ക് ലഭിക്കാതെ ഇരുട്ട് കൊണ്ടു ഓട്ട അടക്കുന്ന പരിപാടി മാത്രം ആയി മാറുകയാണെന്ന് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.നാലു ക്യാഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തികൾ മാത്രമുള്ള തൊടുപുഴ ജില്ലാശുപത്രിയിൽ പോസ്റ്റുകൾ വർധിപ്പിക്കാൻ എത്രയും വേഗം തീരുമാനമുണ്ടാകണം.
പുതിയ ഭാരവാഹികളായി ഡോ അൻസൽ നബി(പ്രസിഡന്റ് ) , ഡോ.എവിൻ എബ്രാഹം(സെക്രട്ടറി ), ഡോ.ആൽബർട്ട്(ട്രഷറർ)എന്നിവർ സ്ഥാനമേറ്റു. സംസ്ഥാന സെക്രട്ടറി ഡോ സുനിൽ പി കെ, സംസ്ഥാന ട്രഷറർ ഡോ. ജോബിൻ ജി ജോസഫ്, സംസ്ഥാന എഡിറ്റർ ഡോ.റീന എന്നിവർ പ്രസംഗിച്ചു.