board

അടിമാലി: എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി എൽ.ഇ.ഡി സ്‌ക്രോളിംഗ് ബോർഡുകൾ തയ്യാറാക്കി. വൊക്കേഷണൽ ഹയർ സെക്കന്ററി എൻ.എസ്.എസ് സെല്ലിന്റെയും എൻ.എച്ച്.എം .എൻ റ്റി സി പി സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ വി എച്ച് എസ് ഇ സ്‌കൂളുകളിലും ലഹരി രഹിത പദ്ധതിപ്രകാരം ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതിനായി എൽഇഡി സ്‌ക്രോളിംഗ് ബോർഡ് സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിയിലാണ് നിർമ്മാണം നടത്തിയത്. സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടുക്കി, തൃശ്ശൂർ,എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് എഴുപതോളം എൽഇഡി സ്‌ക്രോളിംഗ് ബോർഡുകളാണ് നിർമ്മിച്ചു നൽകിയത്. മാർക്കറ്റിൽ ഏകദേശം 4500 മുതൽ 5000 രൂപ വില വരുന്ന എൽഇഡി ബോർഡുകളാണ് 3000 രൂപ മെറ്റീരിയൽ തുക മാത്രം ഈടാക്കിക്കൊണ്ട് വിതരണം നടത്തിയത് മാതൃകാപരമായ സ്‌ക്രോളിംഗ് ബോർഡ് നിർമ്മാണത്തിന് ജില്ല എൻ.എസ്.എസ് കോർഡിനേറ്റർ ജിഷ ഡി എസ്,സ്‌കൂൾ പ്രിൻസിപ്പൽ അജിഎം.എസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിതിൻ മോഹൻ, വോളണ്ടിയർ സെക്രട്ടറിമാരായ തേജസ് ടിവി, വന്ദന വിഎസ് വോളണ്ടിയർമാരായ ബേസിൽ ഷീജു, ബിജിൽ ബെന്നി,ഗോകുൽ പി എസ്,ശ്രീഹരി പി എസ് , സനൂപ് പി എസ്, അതുൽ ജെ പ്രകാശ് എന്നിവരാണ് പ്രവർത്തനത്തിന് നേതൃത്വം വഹിച്ചത്.