ചെറുതോണി: എൻ.സി.പി (എസ്) ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ് ഉദയഗിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സിനോജ് വള്ളാടി, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ സോമൻ, ജില്ല ജനറൽ സെക്രട്ടറിമാരായ മനോജ് കൊച്ചുപറമ്പിൽ, അലീസ് വർഗീസ്,ജോജോ കുടക്കച്ചിറ,അനൂപ് ജോസ്, ജേക്കബ് ചാക്കോ എന്നിവർ പ്രസംഗിച്ചു.