
അരിക്കുഴ: എസ്. എൻ. ഡി. പി യോഗം അരിക്കുഴ ശാഖ സംയുക്ത വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. തൊടുപുഴ യൂണിയൻ കൺവീനർ പി. ടി. ഷിബു വിന്റെ അദ്ധ്യക്ഷതയിൽകൂടിയ യോഗം യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് ചെയർമാൻ വി. ബി. സുകുമാരൻ മുഖ്യ പ്രഭാഷവും . യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യംഗം സ്മിത ഉല്ലാസ് സംഘടനസന്ദേശവും നൽകി.
ശാഖാ സെക്രട്ടറി പി. എം.സുകുമാരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. തുടർന്ന് ശാഖാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.
കെ. എസ്. വിദ്യാസാഗർ കല്ലംപിള്ളിൽ( പ്രസിഡന്റ്), ടി. ആർ. ഷാജി കണ്ടമംഗലത്ത് (വൈ. പ്രസിഡന്റ്), ചന്ദ്രവതി വിജയൻ ആലയ്ക്കൽ (സെക്രട്ടറി), ലിത്തുരാജ് മരങ്ങാട്ടിൽ, കൃഷ്ണൻ പാലത്താട്ടുനിരപ്പേൽ, ലീനാ പ്രസാദ് മുണ്ടയ്ക്കൽ, മിനി ഗോപൻ ആശാരിമട്ടേൽ, ശ്രീജിത് വിശ്വംഭരൻ ഇല്ലിച്ചുവട്ടിൽ, ഷിബു കെ. ആർ. കാവുങ്കൽ, വിജയൻ തൈക്കൂട്ടത്തിൽ (ശാഖാ കമ്മറ്റിയംഗങ്ങൾ) , മോഹനൻ ഗീതം(യൂണിയൻ കമ്മറ്റിയംഗം ), ബിന്ദു സന്തോഷ് കുപ്പിപ്പൂവത്തിങ്കൽ, രാജൻ കരിക്കുളത്തിൽ, ഷാബു പി. എസ് കിഴക്കേപാലക്കാട്ട് (പഞ്ചായത്ത് കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.