തൊടുപുഴ വിൽക്കാനെത്തിച്ച വിദേശമദ്യവുമായി മദ്ധ്യവയസ്കൻ അറസ്റ്റിൽ. കാളിയാർ മുള്ളംകുത്തി മേലാശേരിൽ ഗോപി (56) യാണ് തൊടുപുഴ എക്സൈസിന്റെ പിടിയിലായത്. 10.25 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. ഒന്നരവർഷമായി ഇയാൾ അനധികൃത മദ്യവിൽപന നടത്തിവരുന്നതായി എക്സൈസ് സഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീട്ടുമുറ്റത്തുനിന്നാണ് മദ്യവുമായി ഗോപിയെ പിടികൂടുന്നത്. തൊടുപുഴ റേഞ്ച് ഇൻസ്പെക്ടർ ബി എൻ മഹേഷിന്റെ നേതൃത്വത്തിൽ കെ പി ജയരാജ്, ഒ എച്ച് മൻസൂർ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.