
തൊണ്ടിക്കുഴ: ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിലെ അഷ്ടബന്ധ കലശത്തോട് അനുബന്ധിച്ച് ആഘോഷകമ്മിറ്റി പുറത്തിറക്കിയ പോസ്റ്ററിന്റെ പ്രകാശനം നടന്നു. തൊടുപുഴ നഗരസഭ കൗൺസിലർ ശ്രീലക്ഷ്മി കെ. സുധീപ് പോസ്റ്റർ പ്രകാശനം നിർവഹിച്ചു. ആഘോഷകമ്മിറ്റി ജന. കൺവീനർ പ്രശാന്ത് എംപി. അദ്ധ്യക്ഷനായി. ക്ഷേത്രം പ്രസിഡന്റ് ഒ.ആർ. അനൂപ്, ആഘോഷകമ്മിറ്റി ജോയിന്റ് കൺവീനർ കൃഷ്ണദാസ് കെ, ഫൈനാൻസ് കമ്മിറ്റി കൺവീനർ പി.ജി. മുരളി, അന്നദാന കമ്മിറ്റി കൺവീനർ പി.പി. പ്രദീപ്, സോഷ്യൽ മീഡിയ കൺവീനർ വിനോദ് ജി, ബാലസമിതി കൺവീനർ അർജുൻ പ്രശാന്ത്, ക്ഷേത്ര ഭരണ സമിതിയംഗങ്ങളായ കെ.കെ. ബിജു, റ്റി.ജി. രാജേന്ദ്രനാഥ്, എം.പി. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 18 മുതൽ 21 വരെ ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ.