പീരുമേട്: പീരുമേട് ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട നിയമ സംരക്ഷണം സംബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ് പീരുമേട് എ.വി. ജി.ഹാളിൽ ഇന്ന് രാവിലെ 10 മുതൽ 12 വരെ നടത്തും. പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസൺ ക്ലാസ് ഉദ്ഘാടനം ചെയ്യും, പീരുമേട് സി.ഐ.പുഷ്പകുമാർ ജി. അഡ്വ. രത്തൻ കെ.ബി. എന്നിവർ ക്ലാസ് നയിക്കും.