
കുമളി : എസ്.എൻ.ഡി.പി. യോഗം ചെങ്കരശാഖയുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.പൊതുയോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു യൂണിയൻ സെക്രട്ടറി കെ.പി. ബിനു അദ്ധ്യക്ഷനായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ ,കൗൺസിലർമാരായ കെ.കെ.സദൻ, രാജൻ പി.പി, ചന്ദ്രൻ പി.വി, സന്തോഷ് യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പ്രമോദ് എന്നിവർ പ്രസംഗിച്ചു കെ.കെ.കുഞ്ഞുമോൻ പ്രസിഡന്റായും പ്രിൻസ് ഉറുമ്പിൽ വൈസ് പ്രസിഡന്റായും എം.സ്. ശ്രീകാന്ത് സെക്രട്ടറിയായും പി.എസ്. ചന്ദ്രൻ യൂണിയൻ കമ്മറ്റി അംഗമായും പുതിയ ഭരണസമതിയെ തെരഞ്ഞെടുത്തു.