മൂലമറ്റം: കേരള സർക്കാരിന്റെ 'ശുചിത്വത്തിലൂടെ ആരോഗ്യം' എന്ന മുദ്രാവാക്യം ഉയർത്തി സ്‌പോർട്‌സ് കൗൺസിൽ നേതൃത്വത്തിൽ സംസ്ഥാന യോഗ അസോസിയേഷൻ ഏറ്റെടുത്ത് നടത്തുന്ന 'യോഗ ഫോർ ആൾ" സൗജന്യ യോഗ പരിശീലനത്തിന്റെ ഭാഗമായി പരിസര ശുചീകരണം നടത്തി. യോഗ പരിശീലകൻ അജിത്ത് പി. രാജുവിന്റെ നേതൃത്വത്തിൽ പരിശീലകർ യോഗ പരിശീലനം നടക്കുന്ന അശോക എസ്.എൻ.ഡി.പി മന്ദിരവും പരിസരവുമാണ് ശുചീകരിച്ചത്.