ഈട്ടിത്തോപ്പ്: എസ്. എൻ. ഡി. പി യോഗം 1841 ശാഖയുടെ ഈട്ടിത്തോപ്പ് ശ്രീമഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിമഹോത്സവത്തിന് തുടക്കമായി. ഇരുപത്തി രണ്ടാമത് പ്രതിഷ്ഠാ വാർഷികവും രണ്ടാമത് ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠാ വാർഷികവും ഉത്സത്തോടനുബന്ധിച്ച് നടക്കും. തന്ത്രിമുഖ്യൻ സുരേഷ് ശ്രീധരൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി സജി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം നടന്നു. എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ , യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, ബിജു പുലിക്കലേടത്ത് എന്നിവർ ഉത്സവ സന്ദേശം നൽകി.
ഇന്ന് രാവിലെ നവഗ്രഹ ശാന്തിഹോമം, സർവ്വൈശ്വര്യപൂജ,നാളെ രാവിലെ മൃത്യുഞ്ജയ ഹോമം, സുുർശനഹോമം എന്നിവ നടക്കും. വ്യാഴാഴ്ച്ച രാവിലെ പ്രതിഷ്ഠാ ദിന കലശപൂജ, കലശാഭിഷേകം, ഗുരുദേവകൃതികളുടെ പാരായണം, രാത്രി ഏഴിന് മാജിക് ഷോ. വെള്ളിയാഴ്ച്ച ശിവരാത്രി ദിവസം രാവിലെ ശിവസഹസ്രനാമ പുഷ്പാർച്ചന, നൂറ്റെട്ട് കുടം ജലധാര, 6.30 ന് താലപ്പൊലി ഘോഷയാത്ര, ആറാട്ട് സദ്യ, കരിമരുന്ന് കലാപ്രകടനം, 9 ന് കൊച്ചിൻ മ്യൂസിക് ഡ്രീംസിന്റെ ഗാനമേളയും നടക്കുമെന്ന് ശാഖാ പ്രസിഡന്റ് എ. കെ. നാരായണൻ, വൈ. പ്രസിഡന്റ് പി. ഡി. രഘുനാഥ്,സെക്രട്ടറി രാഹുൽ എന്നിവർ അറിയിച്ചു.