വെള്ളത്തൂവൽ: വെള്ളത്തൂവൽ ഗവ. ഹൈസ്‌കൂളിലെ1980 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ പൊൻതൂവൽ എന്ന പേരിൽ സംഘടിപ്പിച്ച കൂടിച്ചേരൽആവേശമായി മാറി . 1980 എസ് എസ് എൽ സി ബാച്ചിന്റെ കൂടിച്ചേരൽ സംഗമം 1952 ആദ്യ എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥി പി.എസ് സെബാസ്റ്റ,ൻ ഉൽഘാടനം ചെയ്തു. എൽ. കെ രജനി,ആന്റണി ഫിലിപ്പ്, പി.ആർ.ഡേവിഡ്, ജി.എസ് ഹരി, എംഎസ് ആന്റണി പി.വി.അഗസ്റ്റ്യൻ, കെ.ടി മോഹനൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കൂടിച്ചേരലും വിവിധ കലാപരിപാടികളും നടന്നു