ഇടുക്കി​: ജില്ലാ കുടുംബശ്രീ മിഷൻ അടിമാലി ,വണ്ണപ്പുറം എന്നിവിടങ്ങളിൽ 'മധുരം ഓർമ്മകളിലെ ചിരിക്കൂട്ട്' എന്ന പേരിൽ വയോജന സംഗമങ്ങൾ സംഘടിപ്പിച്ചു. പരിപാടിയിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 152 വയോജനങ്ങൾ പങ്കെടുത്തു. പരിപാടിയിൽ മുതിർന്ന വയോജന അംഗത്തെ ആദരിക്കൽ, ബോധവൽക്കരണ ക്ലാസുകൾ, ഓർമ്മകൾ അനുഭവങ്ങൾ തമാശകൾ എന്നിവ പങ്കുവെക്കൽ എന്നിവ കൂടാതെ കായിക കലാ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ബിജു എം.എ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ വണ്ണപ്പുറം സിഡിഎസ് ചെയർപേഴ്‌സൺ ഗിരിജ കുമാരൻ അദ്ധ്യക്ഷത വഹിച്ചു.വണ്ണപ്പുറം പി എച്ച് സി യിലെ ഡോക്ടർ ആനി ജീവിതശൈലി രോഗങ്ങളെ കുറിച്ച് സംസാരിച്ചു.വൈസ് പ്രസിഡണ്ട് റഹീമ പരീത്, കുടുംബശ്രീ കരിമണ്ണൂർ സിഡിഎസ് ചെയർപേഴ്‌സൺ പുഷ്പ വിജയൻ, വണ്ണപ്പുറം സിഡിഎസ് വൈസ് ചെയർപേഴ്‌സൺ ഗീതാ രഘുനാഥ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.വി ബിപിൻ, ബ്ലോക്ക് കോർഡിനേറ്റർ ജിൻജു മോൾ എന്നിവർ പങ്കെടുത്തു.അടിമാലിയിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ ജിഷ സന്തോഷിന്റെ അധ്യക്ഷതയിൽ അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ കുടുംബശ്രീ മിഷൻ എ ഡി എം സി ആശ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.