തൊടുപുഴ: വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. നേര്യമംഗലം കാഞ്ഞിര വേലിയിൽ ഇന്ദിര രാമകൃഷ്ണൻ എന്ന വീട്ടമ്മ മരിക്കാൻ ഇടയായ സാഹചര്യം അതീവ ദുഖഃകരമാണ്. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേയ്ക്ക് ഇറങ്ങുന്നത് തടയാൻ അടിയന്തര നടപടിയുണ്ടാകണം. സർക്കാരിന്റെ നിസംഗതയാണ് സംസ്ഥാനത്ത് ഇത്തരം വന്യമൃഗ ആക്രമണങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.