പീരുമേട് :അയൽവാസികൾ തമ്മിലുള്ള വാക്ക് തർക്കത്തിനിടയിൽ ഏലപ്പാറ ടൈഫോർഡ് ഫെയർ ഫീൽഡിൽ ബാബു ചാക്കോ (54 )യ്ക്കാണ് അയൽവാസിയുടെ കുത്തേറ്റത്.വയറിലും നെഞ്ചിലും തോളിലും ഇരു കൈകളിലുമായി 14 ഓളം കുത്തേറ്റു.ശനിയാഴ്ച വൈകിട്ട് ഏഴരയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം നടന്നത് ബാബുവിന്റെ സ്‌കൂട്ടറിന്റെ സീറ്റ് മദ്യലഹരിയിൽ ആയിരുന്ന രാജേഷ് കുത്തി കിറിയതുമായി ഉണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ബാബുവിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പീരുമേട് പൊലീസ് വധശ്രമത്തിന് കേസ് എടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്തു.