തൊടുപുഴ: കുടിയേറ്റ കർഷകരുടെ വനഭൂമി പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ പട്ടയ നടപടികൾ ത്വരിതപ്പെടുത്താൻ ഡിജിറ്റൽ സർവ്വേ ഉപകരണങ്ങൾ അടക്കമുള്ള ആധുനിക സാങ്കേതികവിദ്യ ഉപയുക്തമാക്കണമെന്ന് സർവ്വേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം എ ഐ ടി യു സി ജില്ലാ ട്രഷറർ പി പി ജോയിഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാഷിം പി .എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനിൽ, എസ് എഫ് എസ് എ സംസ്ഥാന പ്രസിഡന്റ് സി സുധാകരൻപിള്ള, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ വി സാജൻ തുടങ്ങിയവർപ്രസംഗിച്ചു. . സംസ്ഥാന ജനറൽ സെക്രട്ടറി ജി സജീബ് കുമാർ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി സനോജ് ജോസഫ് പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ അനീഷ് എം കെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
യാത്രയയപ്പ് സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തമ്പി പോൾ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം എ. നജീം സ്വാഗതവും, പി എ അൻസമോൻ കൃതജ്ഞതയും രേഖപ്പെടുത്തി. ഭാരവാഹികളായി അൻസമോൻ പി എ (പ്രസിഡന്റ് ), നിതിൻകുമാർ ജി, ബിന്ദുമോൾ പി ജെ (വൈസ് പ്രസിഡന്റുമാർ), ബി .കിഷോർ (സെക്രട്ടറി), സുനീഷ് ഡി ബാബു, ബിനു ആനന്ദൻ (ജോയിന്റ് സെക്രട്ടറിമാർ), അനീഷ് എംകെ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.