തൊടുപുഴ: വോട്ടർമാരുടെ ചുമതലകളും അവകാശങ്ങളും ജനങ്ങളിലേക്കെത്തിക്കുകയെന്ന ദൗത്യവുമായി നെഹൃയുവകേന്ദ്ര ബ്ലോക്ക്തല പ്രചരണ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. ഇതിന്റെ ഭാഗമായി ജില്ലായൂത്ത് ക്ലബ്ബും ഐ.സി.ഡി.എസ്. തൊടുപുഴ പ്രൊജക്ടും ചേർന്ന് നാളെ രാവിലെ 10.30 മുതൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബോധവത്ക്കരണ പ്രചരണ പരിപാടി സംഘടിപ്പിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോബി മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ താലൂക്ക് ഇലക്ഷൻ വിഭാഗത്തിൽ നിന്നുള്ള സിറിൾ പി. ജോയ് ക്ലാസ്സിനു നേതൃത്വം നൽകും. സി.ഡി.പി.ഒ. സുധർമ്മ എൽ. ആമുഖ പ്രസംഗം നടത്തും.