മൂലമറ്റം :സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ധൂർത്തുമാണ് ശമ്പളവും പെൻഷനും മുടങ്ങുന്ന സ്ഥിതിയിലേക്ക് നയിച്ചതെന്ന് ജില്ല ട്രഷറിയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ. പി. എസ്. ടി. എ സംസ്ഥാന സെക്രട്ടറി പി എം നാസർ പറഞ്ഞു . ജില്ലാ പ്രസിഡന്റ് വി കെ അറ്റ്‌ലി അദ്ധ്യക്ഷത വഹിച്ചു . ജോർജ് ജേക്കബ് , ഡെയ്‌സൺ മാത്യു , ജോബിൻ കളത്തിക്കാട്ടിൽ , ജോസ് കെ സെബാസ്റ്റ്യൻ , സജി മാത്യു , ജോയി ആൻഡ്രൂസ് , ഷിന്റോ ജോർജ് , സുനിൽ ടി തോമസ് , 'രാജീമോൻ ഗോവിന്ദ് , ബിജു ഐസക് , ആനന്ദ് കോട്ടിരി , ജോസഫ് മാത്യു , കെജി വിൽസൺ , ഷാജി മാത്യു , ജിനു ജെയിംസ് , ദീപു ജോസ് , രതീഷ് വി ആർ , ജിനു കെ എം , പി എ ഗബ്രിയേൽ സംസാരിച്ചു.