കുമളി: തേക്കടി ആനവച്ചാൽ ഗ്രൗണ്ട് പ്രശ്‌നത്തിൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് കേരളത്തിനെതിരാക്കാൻ സാദ്ധ്യത . മുല്ലപ്പെരിയാർ പാട്ടകരാർ അതിർത്തി കുമളി ടൗണിലേക്കുംസമീപപ്രദേശങ്ങളിലേ
ക്കും തമിഴ്‌നാട് നീട്ടിയേക്കും. കേരള വനംവകുപ്പിന്റെ കുമളി ടൗണിനോട് ചേർന്നുള്ള ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പാട്ടക്കരാർ പ്രദേശത്താണെന്ന് കാട്ടി തമിഴ്‌നാട് സുപ്രിം കോടതിയെ കഴിഞ്ഞ ഡിസംബറിൽ സമീപിച്ചിരുന്നു. ഇതിൻ പ്രകാരം സർവേ ഓഫ് ഇന്ത്യയോട് സുപ്രിം കോടതി നടത്താൻ പറഞ്ഞ സർവേ കഴിഞ്ഞ ദിവസം പൂർത്തിയായി. റിപ്പോർട്ട് താമസി തെ കോടതിക്ക് നൽകും. സർവ്വേ നടപടികൾ കേരളത്തിനു തിരിച്ചടിയാകുവാൻ സാദ്ധ്യതയേറെയാണ്. റിപ്പോർട്ട് തമിഴ്‌നാട് അനുകൂലമായാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 152 അടിയാക്കുകന്നതായിരിക്കും തമിഴ്‌നാട് ആവശ്യപെടുന്ന ആദ്യത്തെ. കാര്യം പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിനകത്ത് നിന്ന് പുറത്തേക്ക് പാക്കിംഗ് ഗ്രൗണ്ട് മാറ്റണമെന്ന് ദേശിയ കടുവ സംരക്ഷണ അതോർട്ടി നേരത്തെ നിർദ്ദേശിച്ചിരുന്നു.2008 വരെ തേക്കടി ആമ പാർക്കിനും ബോട്ട് ലാൻഡിങ്ങിനും സമീപമായിരുന്നു സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. പിന്നീട് ടുറിസം ഫണ്ട് ഉപയോഗിച്ചാണ് ആനവച്ചാലിൽ വനം വകുപ്പിനു വാഹന പാർക്കിംഗ് ഗ്രൗണ്ട് നിർമ്മിച്ചത്.ഇതോടെയാണ് പാർക്കിംഗ് ഗ്രൗണ്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റ് അവകാശവാദവുമായി തമിഴ് നാട് സുപ്രീം കോടതിയെ സമീപിച്ചത്.അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 152 അടിയിൽ ആനച്ചാൽ ഗ്രൗണ്ട് മൂടി വെള്ളം കുമളി പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപം വരെ എത്തിയിരുന്നതും ചങ്ങാടവും വള്ളവും ഇവിടെ എത്തിയിരുന്നതായും പഴമക്കാർ ഓർക്കുന്നു. പഴയ കാലത്ത് വീതിയും ആഴവും ഉള്ള ആനച്ചാൽ തോട്ടിലൂടെ തേക്കടി ജംഗ് ഷന് സമീപം കൊളുത്തു പാലം വഴി തോട് നീണ്ട് കുമളി പോലീസ് സ്റ്റേഷന് എതിർവശം അതിർത്തി കടന്നിരുന്നു. ഈ തോട്ടിലൂടെയാണ് തമിഴ്‌നാട് വെള്ളം ഒഴുക്കിയിരുന്നത്. അതിർത്തിയിൽ തമിഴ്‌നാട് വക സ്ഥലത്ത് ഈ തോട് ഇപ്പോഴുമുണ്ട്. അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ് ഏരിയേ രേഖകളിൽ ഉള്ളതാണ് തമിഴ്‌നാടിന് തുണയാകുന്നത്.