തൊടുപുഴ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലുള്ള ഖാദിഗ്രാമ സൗഭാഗ്യയിൽ ഫെസ്റ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസർ ഇ.നാസർ അദ്ധ്യക്ഷത വഹിച്ചു. ഷീനാമോൾ ജേക്കബ്, സജിമോൻ ടി.കെ, റോജൻ സാം, ലിജി തോമസ്, എ.വി.ജിഷ, ബേബി നെൽസി എന്നിവർ സംസാരിച്ചു.
സ്റ്റാളിൽ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച വ്യത്യസ്ത ഡിസൈനുകളിലുള്ള സിൽക്ക് സാരികൾ, ചുരിദാർ മെറ്റീരിയൽസ്, സിൽക്ക് ഷർട്ടിംഗ് കൂടാതെ ഖാദി കോട്ടൺ തുണിത്തരങ്ങളുടെയും, ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. 22 വരെയാണ് ഫെസ്റ്റ്.30 ശതമാനം സർക്കാർ റിബേറ്റും ഒരുക്കിയിട്ടുണ്ട്. കട്ടപ്പന പഴയ പഞ്ചായത്ത് കെടിടത്തിൽ പ്രവർത്തിക്കുന്ന ഖാദിഗ്രാമ സൗഭാഗ്യയിലും, തൊടുപുഴ മാതാ ഷോപ്പിംഗ് ആർക്കേഡിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയിലും കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലെ ഖാദി ഗ്രാമ സൗഭാഗ്യയിലും ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുണ്ട്.