തൊടുപുഴ : ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ യു .ഡി എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് അസംബ്ലി നിയോജക മണ്ഡലങ്ങളിലെ നേതൃയോഗങ്ങൾ നാളെ ആരംഭിക്കുമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം ജെ ജേക്കബും അറിയിച്ചു. വ്യാഴാഴ്ച്ച രാവിലെ 10.30 ന് ഇടുക്കിയിലും ഉച്ചകഴിഞ്ഞ് 2.30 ന് ദേവികുളത്തും, വെള്ളിയാഴ്ച്ച രാവിലെ 10.30 ന് കോതമംഗലത്തും, ശനിയാഴ്ച്ച രാവിലെ 10.30 ന് തൊടുപുഴയിലും ഉച്ചകഴിഞ്ഞ് 3.30 ന് മുവാറ്റുപുഴയിലും, ഞായറാഴ്ച്ച രാവിലെ 10.30 ന് ഉടുമ്പൻചോലയിലും, ഉച്ച കഴിഞ്ഞ് 2.30 ന് പീരുമേട്ടിലും നേതൃയോഗങ്ങൾ ചേരും. യോഗത്തിൽ യു ഡി എഫ് പഞ്ചായത്ത് മണ്ഡലം കമ്മിറ്റി അംഗങ്ങൾ, .മേൽ കമ്മിറ്റി ഭാരവാഹികൾ, ത്രിതല പഞ്ചായത്തംഗങ്ങൾ, സഹകരണ ബാങ്ക് ഭരണ സമിധി അംഗങ്ങൾ, പോഷക സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ രൂപരേഖ നേതൃയോഗങ്ങളിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നവർ അറിയിച്ചു.