തൊടുപുഴ: വോട്ടർമാരുടെ ചുമതലകളും അവകാശങ്ങളും ജനങ്ങളിലേക്കെത്തിക്കുകയെന്ന ദൗത്യവുമായി ജില്ലാ യൂത്ത് ക്ലബ്ബും ഐ.സി.ഡി.എസ്. ഇളംദേശം പ്രൊജക്ടും ചേർന്ന് നാളെ രാവിലെ 10.30 മുതൽ ആലക്കോടുള്ള ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബോധവത്ക്കരണ പ്രചരണ പരിപാടി നടത്തും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഇളംദേശം ബി.ഡി.ഒ. അജയ് എ.ജെ. ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ താലൂക്ക് ഇലക്ഷൻ വിഭാഗത്തിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ റീനമോൾ പി. ക്ലാസ്സിന് നേതൃത്വം നൽകും. സി.ഡി.പി.ഒ. ജാനറ്റ് എം. സേവ്യർ ആമുഖ പ്രസംഗം നടത്തും.