
തൊടുപുഴ: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെച്ച ഇടതു സർക്കാരിന്റെ നടപടികൾക്കെതിരെ എൻ.ജി.ഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സബ് ട്രഷറിക്ക് മുമ്പിൽ പട്ടിണിക്കഞ്ഞി വെച്ച് പ്രതിഷേധിച്ചു.
ജില്ലാ സെക്രട്ടറി സി.എസ്. ഷെമീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗം വി.ബി. അജിതൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് ഹസൻ കുട്ടി ജില്ലാ ജോയിന്റ് സെക്രട്ടറി യു.എം. ഷാജി, നേതാക്കളായ ബിജു പി, ബുഷ്ര റ്റി.എ, അനസ് പള്ളിവേട്ട, ദിലീപ് ജോസഫ് , ഫൈസൽ വി എസ് എന്നിവർ പ്രസംഗിച്ചു.