
തൊടുപുഴ:നഗരസഭ പി.എം.എ.വൈ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമം തൊടുപുഴ ടൗൺഹാളിൽ നടന്നു.നഗരസഭാ വൈസ് ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ തിയറ്റർ ഗ്രൂപ്പായ രംഗശ്രീ അവതരിപ്പിച്ച ബോധവൽക്കരണ നാടകവും നടന്നു. ലൈഫ് ഭവന പദ്ധതിയിൽപ്പെട്ട ഗുണഭോക്താക്കളുടെ മക്കളിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു .വ്യവസായ വകുപ്പിന്റെ അവബോധന ക്ലാസ് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ ജ്യോതി ലക്ഷ്മി നയിച്ചു. ആതിര ജോർജ്, പ്രദീപ് രാജ്, ബൈജു.റ്റി.റ്റി, സുഷമ ജോയി എന്നിവർ പ്രസംഗിച്ചു.