gopi

കുമളി : ആനവിലാസം ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഇരുപതാമത് വാർഷികാഘോഷം എസ്.എൻ.ഡി. പി. യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ കെ.എൻ. വിജയൻ അദ്ധ്യക്ഷനായി. കട്ടപ്പന എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ എ അബ്ദുൽ സലാം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി കെ. പി. ബിനു സ്‌കൂൾ ചെയർമാൻ റ്റി. ബി. ഷാജി ബിനീഷ് കുമാർ ഹെഡ് മിസ്ട്രസ് ശ്രീദേവി പി.എം. പഞ്ചായത്ത് മെമ്പർമാരായ സുരേന്ദ്രൻ കുടിലു മറ്റത്തിൽ ,ലിസ്സി കുര്യാക്കോസ്, ബിന്ദു ജയകുമാർ ,മറിയാമ്മ ചെറിയാൻ, കറുപ്പസ്വാമി പി.റ്റി.എ. പ്രസിഡന്റ് ഷിബു മുതലക്കുഴി എം. പി. റ്റി. എ പ്രസിഡന്റ് ഭാനുമതി ,ടെസി ജോസഫ് എന്നിവർ പ്രസംഗിച്ചു വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി