തൊടുപുഴ: സിദ്ധാർത്ഥിനെ കൊന്നത് എസ്എഫ്‌ഐ എന്ന മുദ്രാവാക്യം ഉയർത്തി വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണ്ണമെന്ന് കെ. എസ്. യു. കാന്തല്ലൂർ, അടിമാലി, തൊടുപുഴ, നെടുങ്കണ്ടം , മുരിക്കാശ്ശേരി, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങളും നടന്നു, കോളേജുകളിലും ഹോസ്റ്റലുകളിലും കേന്ദ്രീകരിച്ച് എസ്.എഫ്‌.ഐ നടത്തുന്ന ലഹരിക്കടത്ത് അന്വേഷിക്കണമെന്നും ഹോസ്റ്റലുകളിൽ അന്യായമായി താമസിച്ചു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്ന എസ്എഫ്‌ഐ ശ്രമങ്ങൾ പ്രതിരോധിക്കുവാൻ സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ് ആവശ്യപ്പെട്ടു.