 
ഇടുക്കി: മാസത്തിലെ അഞ്ചാം ദിവസവും ശമ്പളവിതരണം തടസപ്പെട്ടിരിക്കുന്നത് ഭരണപരാജയം കൊണ്ടാണെന്നും ഇടുക്കി കളക്ട്രേറ്റിനു മുൻപിൽ എൻ.ജി.ഒ അസോസിയേഷൻ സംഘടിപ്പിച്ച സമരപരിപാടി 'അവകാശച്ചങ്ങല' ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ട്രഷറർ സാജു മാത്യു പറഞ്ഞു. പ്രളയത്തിന്റെയും കൊവിഡിന്റെയും സാമ്പത്തികപ്രതിസന്ധിയുടെയും പേരിൽ ജീവനക്കാരുടെ ശമ്പളവും ക്ഷാമബത്തയും ലീവ് സറണ്ടർ ഉൾപ്പടെയുള്ള മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെയ്ക്കുന്ന സർക്കാർ വിലക്കയറ്റം മൂലം പൊതുജനങ്ങളുടെ ജീവിതച്ചെലവു ഭീമമായി ഉയർന്നത് കണ്ടില്ലെന്ന് നടിക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന കമ്മിറ്റി അംഗം പി എസ് വിനോദ്കുമാർ ആരോപിച്ചു. ജോയ്‌സ് ആന്റണി അദ്ധ്യക്ഷനായിരുന്ന .. ബിജു കെ.ബി, ബെനറ്റ് ലൂക്കോസ്, റോയി അലക്‌സ്, ജയിംസ് കെ തോമസ്, സിമി സി എൻ തുടങ്ങിയവർ സംസാരിച്ചു.രാജ്‌മോൻ എം .എസ് സ്വാഗതവും ആശംസിക്കുകയും ബിനോയ് കെ സി നന്ദിയും പറഞ്ഞു.