പീരുമേട്: കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ പീരുമേട് നിയോജക മണ്ഡലം കൺവെൻഷൻ നടന്നു.
സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം കെ.ടി ബിനു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
ലോക്സഭ ഇലക്ഷന് മുന്നോടിയായാണ് കൺവെൻഷൻ നടന്നത് . തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പീരുമേട് ഏരിയ കമ്മിറ്റി പ്രസിഡന്റ് വിനോദ് പി. പി അദ്ധ്യക്ഷയായിരുന്നു . സി.ഐ. റ്റി.യു. ജില്ലാ പ്രസിഡന്റ് ആർ. തിലകൻ, കെ.സി.ഇ.യു.ജില്ലാ പ്രസിഡന്റ് ഇ.ജെ. ചന്ദ്രൻ, ഏരിയാ സെക്രട്ടറി അരുൺ എൻ ജി .ഐ. മൂവിസ്, സി. സിൽവസ്റ്റർ, തോമസുകുട്ടി ബിജി മോൾ എന്നിവർ സംസാരിച്ചു.